രാംദേവും മഹാരാഷ്​ട്ര സർക്കാറും 25000 കോടിയുടെ പശുപദ്ധതിക്ക്​ 

ന്യൂഡൽഹി: പുതിയ പശു പദ്ധതിക്കായി യോഗ ഗുരു രാംദേവിന്​ വിദർഭയിൽ 1000 ഏക്ര സ്​ഥലം അനുവദിക്കണമെന്ന്​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസിനോട്​ ആവശ്യപ്പെട്ടു. പശുക്കളുമായി ബന്ധപ്പെട്ട്​ തുടങ്ങുന്ന 25000 കോടി രൂപയുടെ പദ്ധതിക്ക്​ ഹേതിയിൽ സ്​ഥലം അനുവദിക്കണമെന്നാണ്​ ആവശ്യം. രാംദേവി​​െൻറ പതഞ്​ജലി ഗ്രൂപ്പുമായി ​േചർന്ന്​ പദ്ധതിയെ പ്രോത്​സാഹിപ്പിക്കണമെന്നും നിതിൻ ഗഡ്​കരി ആവശ്യപ്പെട്ടു. 

10,000 ​പശുക്കളെ വാങ്ങി പശുക്കളെ ഉൽ​പാദിപ്പിക്കുന്ന കേന്ദ്രം വികസിപ്പിച്ച്​ പാലും പാലുത്​പന്നങ്ങളും നിർമിക്കാനാണ്​ പദ്ധതിയെന്ന്​ നിതിൻ ഗഡ്​കരി വിശദീകരിക്കുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ ആവശ്യം ഇതുവരെ മുഖ്യമന്ത്രിയുടെ ഒാഫീസിനു മുമ്പാകെ എത്തിയിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. 

അതേസമയം, സംസ്​ഥാന മൃഗസംരക്ഷണ വകുപ്പി​​െൻറ കീഴിൽ ഹേതിയിൽ നിലവിൽ പശു ഉൽ​പാദന കേന്ദ്രമുണ്ടെന്ന്​ വാർധ കലക്​ടർ ശൈലേഷ്​ നവാൽ പറഞ്ഞു. ഇത്​ വികസിപ്പിക്കണ​െമന്ന്​ ഒരു നിർദേശമുണ്ട്​. എന്നാൽ അത്​ മൃഗ സംരക്ഷണ വകുപ്പ്​ വഴി വന്നതാണെന്നും കേന്ദ്രമന്ത്രി വഴി നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കലക്​ടർ അറിയിച്ചു. 

328 ഹെക്​ടറിൽ വ്യാപിച്ചു കിടക്കുന്ന ഹേതിയിലെ പശു ഉൽപാദന കേന്ദ്രം വികസിപ്പിക്കാൻ നിർദേശം അയച്ചിരുന്നതായി മൃഗ സംരക്ഷണ വകുപ്പ്​ കമ്മീഷണർ അറിയിച്ചു. 40 ഹെക്​ടർ മാത്രമേ വകുപ്പിന്​ കീഴിലുള്ളൂ. ബാക്കി വനം വകുപ്പി​​െൻറ സ്​ഥലമാണ്​. ഇൗ കേന്ദ്രം പുനരുജ്ജീവിപ്പിക്കാൻ നിർദേശം മുന്നോട്ടു വെച്ചിരുന്നു. പൊതു-സ്വകാര്യ സംരംഭമായോ നയപരമായ പങ്കാളിത്തത്തിലൂ​െടയോ ബി.ഒ.ടി സംരംഭമായോ വികസിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മൃഗസംരക്ഷണ വകുപ്പ്​ മന്ത്രിയും ചില ചർച്ചകൾ നടത്തിയിരുന്നുവെന്നും കമീഷണർ അറിയിച്ചു. 

​ഹേതിയിൽ ബിസിനസ്​ സംരംഭമല്ല, സേവന സംരംഭം തുടങ്ങാനാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ പതഞ്​ജലി ആചാര്യൻ ബാലകൃഷ്​ണ പറഞ്ഞതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. മുഖ്യമന്ത്രിക്ക്​ സമർപ്പിക്കാൻ വിശദമായ പദ്ധതി വിവരങ്ങൾ നൽകാൻ നിതിൻ ഗഡ്​കരി ആവശ്യപ്പെ​െട്ടന്നും ബാലകൃഷ്​ണ പറഞ്ഞതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.  
 

Tags:    
News Summary - Ramdev and Maharashtra Govt. Comes with 25,000 Crores Cow Project - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.