രാഹുലിനെ ചീമുട്ട കൊണ്ട് എറിയും -രാംദാസ് അത്തേവാല

ന്യൂഡൽഹി: പ്രധാനമന്ത്രിയെ യുവാക്കൾ വടികൊണ്ട് അടിച്ച് പുറത്താക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്ര സ്താവനക്കെതിരെ ബി.ജെ.പി നേതാവ് രാംദാസ് അത്തേവാല. രാഹുൽ പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാൽ ഞങ്ങൾ രാഹുലിനെ മുട്ട കൊണ്ട് എറിയുമെന്ന് ബി.ജെ.പി എം.പി പറഞ്ഞു.

ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ കാരണമാണ് രാഹുൽ അമേഠിയിൽ തോറ്റതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി ഈ രാജ്യത്തെ പൊള്ളയാക്കുകയാണെന്നും കോൺഗ്രസിനെ നശിപ്പിക്കുകയാണെന്നും അത്തേവാല വിമർശിച്ചു.

തൊഴിൽ ലഭിക്കാത്ത യുവാക്കൾ മോദിയെ വടികൊണ്ടടിക്കുമെന്നാണ് രാഹുൽ പ്രസംഗിച്ചത്. ‘ചിലർ എന്നെ വടികൊണ്ട് അടിക്കണമെന്ന് പറയുന്നു. എന്നാൽ ആയിരക്കണക്കിന് അമ്മമാരുടെയും സഹോദരികളുടെയും അനുഗ്രഹമുള്ളതിനാൽ എനിക്ക് ഒന്നും സംഭവിക്കില്ല’ എന്നായിരുന്നു മോദിയുടെ മറുപടി. ആറ് മാസം സൂര്യനമസ്കാരം ചെയ്ത് അടിവാങ്ങാൻ കരുത്ത് നേടുമെന്നും മോദി രാഹുലിന് മറുപടിയായി പറഞ്ഞിരുന്നു.

Tags:    
News Summary - ramdas athawale slams-rahul-gandhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.