Posted On
date_range Updated On
date_range മുസ്ലിംകൾ ഗോക്കളെ സംരക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഹിന്ദുക്കൾ ആദരിക്കുന്ന ഗോക്കളുടെ സംരക്ഷണത്തിനായി രാജ്യത്തെ മുസ്ലിംകളും മുന്നോട്ടുവരണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. മാധ്യമപ്രവർത്തകനായ ഇർഫാൻ ശൈഖ് രചിച്ച ‘മുസൽമാൻ ഒൗർ യോഗി ആദിത്യനാഥ്’ എന്ന പുസ്തകത്തിെൻറ പ്രകാശന വേളയിൽ ആണ് അത്തേവാല പുതിയ നിർദേശം വെച്ചത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ചില മുസ്ലിംകൾ അതിക്രമങ്ങൾ നേരിട്ടു. ഗോരക്ഷയുടെ പേരിലും അവർ ആക്രമിക്കപ്പെട്ടു. ഹിന്ദുക്കൾ ആദരിക്കുന്ന മൃഗമെന്ന നിലയിൽ മുസ്ലിംകളും ഗോക്കൾക്ക് സംരക്ഷണം നൽകണമെന്നായിരുന്നു അത്തേവാലയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.