എണ്ണ വില വർധന: കേന്ദ്ര മന്ത്രി അത്തവാല മാപ്പു പറഞ്ഞു

മുംബൈ: എണ്ണ വിലയെക്കുറിച്ച്​ പരാമർശം നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാംദാസ്​ അത്തവാലെ മാപ്പു പറഞ്ഞു. മന്ത്രിയായതിനാൽ തന്നെ പെട്രോൾ, ഡീസൽ വില വർധന ബാധിക്കില്ലെന്നായിരുന്നു മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്​. ഇതേതുടർന്ന്​ മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

സധാരണക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന്​ അദ്ദേഹം പ്രസതാവനയിൽ അറിയിച്ചു. ​എണ്ണവില വർധിക്കുന്നത്​ ജനങ്ങളെ ബാധിക്കുമെന്ന്​ അറിയാം. ത​​​െൻറ പാർട്ടിയും എണ്ണ വില വിലവർധനയെ എതിർത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ്​ ഇന്ത്യയുടെ നേതാവാണ്​ രാജ്യസഭാംഗമായ അത്താവാല.

Tags:    
News Summary - Ramdas Athawale apologises-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.