പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് രാമൻ ഭൂമിയിലിറങ്ങിയാൽ മോദിയെ ആദ്യം ചോദ്യം ചെയ്യുമെന്ന് ആർ.ജെ.ഡി നേതാവ്

ന്യൂഡൽഹി: രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് രാമൻ ശരിക്ക് ഭൂമിയിലിറങ്ങിയാൽ ആദ്യം ചോദ്യം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയായിരിക്കുമെന്ന് ആർ.ജെ.ഡി എം.പി മനോജ് ഝാ. കോൺ​ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരിഹാസത്തിന് പിന്നാലെയാണ് മോദിയെ പരിഹസിച്ച് മനോജ് ഝായും രം​ഗത്തെത്തിയിരിക്കുന്നത്. സംഭവബഹുലമായ ചടങ്ങിന് ശേഷം ശ്രീരാമൻ ശരിക്കും ഭൂമിയിലിറങ്ങിയാൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയോട് ആദ്യം ചോദിക്കുക രാജ്യത്തെ വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമായിരിക്കുമെന്നായിരുന്നു ഝായുടെ പരാമർശം.

'എന്റെ വിശ്വാസം എന്റെ മാത്രം തീരുമാനമാണ്. വിശ്വാസത്തെ ഇത്തരത്തിൽ പരസ്യമാക്കുന്നതിൽ ദൈവത്തിന് തന്നെ അതൃപ്തിയുണ്ടാകും. ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം രാമൻ ശരിക്കും ഭൂമിയിൽ ഇറങ്ങിയാൽ അദ്ദേഹം മോദിയോട് തന്നെ ചോദ്യങ്ങൾ ചോദിക്കും, എന്റെ യുവാക്കൾക്ക് ജോലിയെവിടെയെന്നും രാജ്യത്ത് എന്താണ് ഇത്രയധികം വിലക്കയറ്റമെന്നും', മനോജ് ഝാ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയിച്ചാൽ മാത്രമേ ശ്രീരാമൻ ഭൂമിയിറങ്ങൂവെന്ന് കഴിഞ്ഞ ദിവസം ആർ.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സംഘം വിജയിക്കുമ്പോൾ മാത്രമേ ശ്രീരാമൻ വീട്ടിലെത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ram will question Modi after the grant event says RJD leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.