Posted On
date_range Updated On
date_range രാമക്ഷേത്ര നിർമാണം പകുതി പൂർത്തിയായി; 2024 ജനുവരിയിൽ തുറക്കും
അയോധ്യ: അയോധ്യയിൽ രാമക്ഷേത്രനിർമാണം 50 ശതമാനം പൂർത്തിയായതായും 2024 ജനുവരിയിൽ തുറക്കുമെന്നും ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി. അടുത്തവർഷം ഡിസംബറോടെ താഴെനിലയുടെ നിർമാണം കഴിയുമെന്നും ജനുവരിയിൽ വിഗ്രഹപ്രതിഷ്ഠ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
1800 കോടി രൂപയാണ് ക്ഷേത്രനിർമാണത്തിന് ചെലവ് കണക്കാക്കുന്നതെന്നും റായ് കൂട്ടിച്ചേർത്തു. 2024ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനുമുമ്പ് ക്ഷേത്രം തുറന്നുകൊടുക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.