രാമക്ഷേത്ര കൊള്ള; സുരക്ഷാ സംവിധാനങ്ങൾ അഴിച്ചുപണിതു, ജീവനക്കാർക്ക് ഇനി പോക്കറ്റില്ലാത്ത വസ്ത്രം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ പണം തട്ടിയ സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി ക്ഷേത്ര ട്രസ്റ്റ്. പണമെണ്ണുന്ന കേന്ദ്രത്തിൽ ഇനി മുതൽ ജോലി ചെയ്യുന്നവർ പോക്കറ്റുകളില്ലാത്ത നീല നിറത്തിലുള്ള പ്രത്യേക യൂണിഫോം ധരിക്കണമെന്ന് നിർദേശമുണ്ട്.

സുരക്ഷാ നടപടികളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. പണമെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതും തിരികെ വരുന്നതുമായ ജീവനക്കാരെ ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയരാക്കും. കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ നിയമനങ്ങൾ ഉടൻ വേണ്ടെന്നാണ് ട്രസ്റ്റിന്റെ തീരുമാനം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എസ്‌.ഐ.ടി റിപ്പോർട്ട് ലഭിച്ചശേഷം മാത്രം കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ചമ്പത് റായ്, അവിനാഷ് ശുക്ല എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികൾ പണം തട്ടുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ എസ്‌.ഐ.ടി പരിശോധിക്കുന്നുണ്ട്.

ഇതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട ചമ്പത് റായ്, അനിൽ മിശ്ര എന്നിവർക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. കൊള്ളയെക്കുറിച്ച് മൂന്നു മാസം മുൻപേ അറിവുണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ചെയർമാന്റെ ഇടപെടൽ. ഇവർക്ക് കൃത്യമായ മറുപടി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Theft from the Ayodhya Ram Mandir donation box: Security measures overhauled; staff to wear pocketless uniforms henceforth.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.