Posted On
date_range Updated On
date_range രാജേഷ് കുമാർ സിങ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു
ന്യൂഡൽഹി: കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിങ് പ്രതിരോധ സെക്രട്ടറിയായി സൗത്ത് ബ്ലോക്ക് ഓഫിസിൽ ചുമതലയേറ്റു. ദേശീയ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രമർപ്പിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 20 മുതൽ പ്രതിരോധ മന്ത്രാലയത്തിൽ സെക്രട്ടറി പദവിയിലുള്ള സ്പെഷൽ ഓഫിസറായി ജോലിചെയ്യുകയായിരുന്നു. 1989 ബാച്ച് േകരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജേഷ് കുമാർ സിങ് സംസ്ഥാനത്ത് നഗര വികസന, ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.