രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയായി നടത്തിച്ച മൂന്ന് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയായി നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ നിന്നാണ് മൂന്ന് പേരും പിടിയിലായത്. ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് കുമാർ അറസ്റ്റ് വിവരം സ്ഥിരീകരിച്ചു.

യുവതിയുടെ ഭർത്താവും മറ്റ് രണ്ട് പേരുമാണ് പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ ഇവർക്ക് പരിക്കേറ്റുവെന്നും നിലവിൽ പ്രതികൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

രാജസ്ഥാനിൽ ഭർത്താവും കുടുംബാംഗങ്ങളും ചേർന്നാണ് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ചത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അയൽവാസിക്കൊപ്പം ഇവർ ഒളിച്ചോടിയെന്ന് ആരോപിച്ചാണ് ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിചാരണക്കായി ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരുന്നു.

Tags:    
News Summary - Rajasthan: Three arrested after woman paraded naked in Pratapgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.