Posted On
date_range Updated On
date_range ബന്ധുക്കൾക്ക് ഇൻഷുറൻസ് പണം കിട്ടാൻ സ്വയം കൊലപാതകം നടപ്പാക്കി രാജസ്ഥാൻ സ്വദേശി
ജയ്പുർ: ബന്ധുക്കൾക്ക് ഇൻഷുറൻസ് പണം ലഭിക്കാൻ സ്വയം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാജസ്ഥാൻ സ്വദേശിയുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പൊലീസ്. കൊലപാത കം നടത്തിയ രജ്വിർ സിങ്, സുനിൽ യാദവ് എന്നിവരെ അറസ്റ്റ് ചെയ്തപ്പോഴാണ് വിവരങ ്ങൾ പുറത്തായത്. ബൽബിർ ഖരോൾ എന്ന 38 കാരനാണ് സ്വയം കൊലപാതകം ആസൂത്രണം ചെയ്തത്. പലിശക്ക് പണം കടം കൊടുക്കുന്ന ബൽബിറിൽ നിന്ന് പണം വാങ്ങിയവരിൽ ഭൂരിഭാഗവും തിരിച്ചുകൊടുത്തില്ലത്രെ. ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ കിട്ടാതായതോടെ ബൽബിർ കടത്തിൽ മുങ്ങി. ഇങ്ങനെയാണ് സ്വയം മരിക്കാൻ തയാറാകുന്നതെന്ന് പൊലീസ് സൂപ്രണ്ട് ഹരീന്ദ്ര മഹാവർ പറഞ്ഞു.
സ്വകാര്യ ബാങ്കിൽനിന്ന് ഇൻഷുറൻസ് പോളിസി സ്വന്തമാക്കിയ ബർബിർ ആദ്യ പ്രീമിയവും അടച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നേടി തെൻറ കുടുംബത്തിെൻറ ജീവിതം രക്ഷപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
തെൻറ ജീവനെടുക്കാൻ 80,000 രൂപക്കാണ് ഇയാൾ ക്വട്ടേഷൻ നൽകിയത്. അഡ്വൻസായി 10,000 രൂപ നൽകിയ ശേഷം പ്രതികളെയുമായി ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോയി. ബാക്കി പണം പോക്കറ്റിലുണ്ടെന്നും കൊലപാതക ശേഷം എടുക്കാനും അവരോട് പറഞ്ഞു. സ്ഥലത്ത് എത്തിയ ശേഷം യാദവ് ഇയാളുടെ കൈകാലുകൾ ബന്ധിച്ചു. രജ്വീർ സിങ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും എസ്.പി വിശദീകരിച്ചു. ബൽബിറിെൻറ ഫോൺകാൾ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. മാതാപിതാക്കളും ഭാര്യയും കുട്ടികളുമടങ്ങിയതാണ് മരിച്ച ബൽബിറിെൻറ കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.