വാക്​സിൻ സ്വീകരിച്ച രാജസ്​ഥാൻ സ്വദേശിയുടെ മരണം വൃക്കസംബന്ധമായ അസു​ഖത്തെ തുടർന്നെന്ന്​​

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ച രാജസ്​ഥാൻ സ്വദേശിയുടെ മരണകാരണം പാർശ്വഫലമല്ലെന്ന്​ ആരോഗ്യവകുപ്പ്​. കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ അഞ്ചുദിവസത്തിന്​ ശേഷമാണ്​ സുരേഷ്​ ചന്ദ്ര ശർമ മരിച്ചത്​. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ തലച്ചോറിലെ രക്തസ്രാവമാണ്​ പ്രശ്​നമാണ്​ മരണകാരണമെന്നും സമിതി വ്യക്തമാക്കി.

രാജസ്​ഥാൻ ചിത്തോഗഡ്​ ജില്ലയിലെ അസിസ്റ്റന്‍റ്​ അഡ്​മിനി​സ്​ട്രേറ്റീവ്​ ഓഫിസറായിരുന്നു സ​ുരേഷ്​. ജനുവരി 21നായിരുന്നു സുരേഷിന്‍റെ മരണം. ഉദയ്​പുർ ജില്ലയിലെ ഗീതാജ്ഞലി മെഡിക്കൽ കോളജിൽവെച്ച്​ മരണം സ്​ഥിരീകരിക്കുകയായിരുന്നു.

സുരേഷിന്‍റെ മരണം അഡ്​വേർസ്​ ഇവന്‍റ്​ ഫോളിവിങ്​ ഇമ്യൂനൈസേഷൻ സമിതി അന്വേഷിച്ചിരുന്നു. കോവിഡ​ിന്‍റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിന്​ രൂപീകരിച്ച സമിതിയാണിത്​.

കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലമല്ല മരണകാരണം. അ​ദ്ദേഹത്തിന്​ ഉയർന്ന രക്തസമ്മർദ്ദം വൃക്ക സംബന്ധ രോഗവുമുണ്ടായിരുന്നതായി എ.ഇ.എഫ്​.ഐ കമ്മിറ്റിയുടെ റി​േപ്പാർട്ടിൽ പറയുന്നു. രാജസ്​ഥാൻ ആരോഗ്യവകുപ്പിന്​ വാക്​സിന്‍റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട്​ 44 പരാതികളാണ് എ.ഇ.എഫ്​.ഐക്ക്​​ ലഭിച്ചത്​. 

Tags:    
News Summary - Rajasthan man dies 5 days after vaccination panel says kidney issue led to haemorrhage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.