ജയ്പൂർ: ജനസംഘം സ്ഥാപകനും ആർ.എസ്.എസ് ആചാര്യനുമായ ദീൻദയാൽ ഉപാധ്യായയുടെ പേര് രാജസ്ഥാനിലെ സ്കൂൾ ടെസ്റ്റിൽ നിന്നു ം കോൺഗ്രസ് സർക്കാർ നീക്കി. സ്കൂൾ സ്കോളർഷിപ്പ് ടെസ്റ്റിൽ നിന്നാണ് ദീൻദയാൽ ഉപാധ്യായയുടെ പേര് നീക്കിയത്.
രാജസ ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കറിന്‍റെ നടപടി വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വിമർശനവുമായി സംസ്ഥാന ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് സർക്കാറിന് ദീൻ ദയാൽ ഉപാധ്യായയെ പേടിയാണെന്ന് ബി.ജെ.പി പരിഹസിച്ചു.
മുൻ ബി.ജെ.പി സർക്കാർ ടാലൻറ് സെർച്ച് പരീക്ഷാ ടെസ്റ്റിൽ ദീൻദയാൽ ഉപാധ്യായയുടെ പേര് വെറുതെ ചേർക്കുകയായിരുന്നെന്നും അതിനാലാണ് പേര് നീക്കിയതെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസാര പറഞ്ഞു. ബി.ജെപി വിദ്യാഭ്യാസ സംവിധാനമാകെ കാവിവത്കരിച്ചുവെന്നും അത് നീക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് പ്രതികരണം.
നേരത്തെ, സവർക്കർ പോർച്ചുഗലിന്‍റെ പുത്രനാണെന്ന് പത്താം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ചേർത്തിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.