കേ​ന്ദ്രസർക്കാർ ഗ്രാൻറ്​ നിർത്തി; മദ്രസകൾക്ക്​ 188 ലക്ഷം അനുവദിച്ച്​ ഗെഹ്​ലോട്ട്​

ജയ്​പൂർ: രാജസ്ഥാനി​ലെ മദ്രസകൾക്ക്​ 188 ലക്ഷം രൂപ അനുവദിച്ച്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. കേന്ദ്രസർക് കാർ ഗ്രാൻറ്​ നൽകുന്നത്​ നിർത്തിയതോടെയാണ്​ സംസ്ഥാന സർക്കാറിൻെറ തീരുമാനം. സർക്കാർ തീരുമാനത്തെ പ്രകീർത്തിച്ച ്​ ന്യൂനപക്ഷ വകുപ്പ്​ മന്ത്രി സലേഹ്​ മുഹമ്മദ്​ രംഗത്തെത്തി.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്​ദാനം അദ്ദേഹം നടപ്പിലാക്കുന്നില്ലെന്ന്​ മന്ത്രി സലേഹ്​ മുഹമ്മദ്​ കുറ്റപ്പെടുത്തി. മദ്രസകൾക്കുള്ള ഗ്രാൻറ്​ നിർത്താനുള്ള തീരുമാനം മുസ്​ലിം കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്​തമാക്കി.

രാജസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക്​ നൽകുമെന്ന പറഞ്ഞ വാഗ്​ദാനങ്ങളെല്ലാം മോദി സർക്കാർ ലംഘിച്ചു. മദ്രസകൾക്കായി 188 ലക്ഷം അനുവദിച്ച മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനോട്​ നന്ദി പറയുകയാണ് മന്ത്രി പറഞ്ഞു​.

ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന അഞ്ച്​ കോടി വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്പ്​ നൽകുമെന്ന്​ മോദി സർക്കാർ വ്യക്​തമാക്കിയിരുന്നു. ഇതിൽ 50 ശതമാനം പെൺകുട്ടികൾക്കായിരിക്കും സ്​കോളർഷിപ്പ്​ നൽകുകയെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - Rajasthan CM Ashok Gehlot sanctions Rs 188 lakh for madrasas-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.