Posted On
date_range Updated On
date_range ബജറ്റ് കറുത്ത മണവാട്ടിക്ക് മേക്കപ്പ് ഇട്ടതുപോലെ; വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
രാജസ്ഥാനിൽ അവതരിപ്പിച്ച വാർഷിക ബജറ്റ് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ. സംസ്ഥാന ബജറ്റ് കറുത്ത മണവാട്ടിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കപ്പ് ഇട്ട് സുന്ദരിയാക്കുന്നത് പോലെയാണ് എന്നാണ് ബി.ജെ.പി രാജസ്ഥാൻ പ്രസിഡന്റ് സതീശ് പൂനിയ പറഞ്ഞത്. ഈ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന് മാപ്പ് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി.
"ഞാൻ സ്വതസിദ്ധമായി ബജറ്റിനെ കുറിച്ച് ചില വാക്കുകൾ പറഞ്ഞു. സാധാരണയായി, ഞാൻ അത്തരം വാക്കുകൾ ഉപയോഗിക്കാറില്ല. എന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ വിനയപൂർവ്വം ക്ഷമ ചോദിക്കുന്നു," -പൂനിയ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.