ശൈശവ വിവാഹം തിരിച്ചുവരുന്നു?; അനുകൂല നിയമ ഭേദഗതിയുമായി ഇൗ സംസ്​ഥാനം, വ്യാപക പ്രതിഷേധം

ജയ്​പുർ: രാജ്യത്തുനിന്ന്​ തുടച്ചുനീക്കിയ ​ശൈശവ വിവാഹത്തിന്​ നിയമസാധുത നൽകുന്ന ഭേദഗതിയുമായി രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാർ. പ്രക്ഷോഭങ്ങൾക്കിടയിൽ, രാജസ്ഥാൻ നിയമസഭ വെള്ളിയാഴ്​ച നിർബന്ധിത രജിസ്ട്രേഷൻ ഭേദഗതി ബിൽ-2021 പാസാക്കി. 2009 ലെ രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്‌ട്രേഷൻ ആക്​ട്​ ഭേദഗതി ചെയ്​താണ് പുതിയ നിയമം വന്നത്​.

പുതിയ നിയമത്തിലെ സെക്ഷൻ എട്ട്​ അനുസരിച്ച്, വധൂവരന്മാർക്ക് 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന സ്ഥലത്തെ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് വിവാഹ രജിസ്ട്രേഷനായി അപേക്ഷിക്കാം. 21 വയസിൽ താഴെയുള്ള വരനും 18 വയസിൽ താഴെയുള്ള വധുവും തമ്മിൽ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം അടുത്ത ബന്ധുക്കളോ രക്ഷകർത്താവോ രജിസ്​ട്രേഷൻ നിർവ്വഹിക്കണമെന്ന്​ നിയമത്തിൽ പറയുന്നു. നേരത്തെ, വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ജില്ലാ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് (ഡിഎംആർഒ) മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്​ പാസാക്കിയ ബിൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഡിഎംആർഒയെയും ബ്ലോക്ക് എംആർഒയെയും നിയമിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു.

പാർലമെൻററികാര്യ മന്ത്രി ശാന്തികുമാർ ധരിവാളാണ്​ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്​. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭയിലെ ബിജെപി നേതാക്കൾ ബില്ലിനെ ശക്തമായി എതിർത്തു. എന്നാൽ ബില്ല്​ കാരണം ബാലവിവാഹം സാധുതയുള്ളതാകില്ല എന്നാണ്​ സർക്കാർ വാദം. 'ബാലവിവാഹം സാധുതയുള്ളതാണെന്ന് ബില്ലിൽ പറയുന്നില്ല. വിവാഹത്തിന് ശേഷമുള്ള രജിസ്ട്രേഷനെപറ്റി മാത്രമാണ് ബിൽ പറയുന്നത്.


അത്യാവശ്യമാണത്​. ശൈശവ വിവാഹം സാധുതയുള്ളതാണെന്ന് ഇത് അർഥമാക്കുന്നില്ല. ജില്ലാ കളക്ടർ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോഴും ശൈശവ വിവാഹങ്ങൾക്കെതിരെ നടപടിയെടുക്കാം'-മ​ന്ത്രി ശാന്തികുമാർ ധരിവാൾ പറഞ്ഞു.'ഭേദഗതി കേന്ദ്ര നിയമത്തിന് വിരുദ്ധമല്ല. വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്'-അദ്ദേഹം പറഞ്ഞു. എന്നാൽ വിവാഹം രജിസ്​റ്റർ ചെയ്യുന്നതി​െൻറ മറവിൽ ശൈശവ വിവാഹങ്ങളെ നിയമവിധേയമാക്കുന്നതിനുള്ള നീക്കമാണ്​ നടക്കുന്നതെന്ന്​ പ്രതിപക്ഷം പറയുന്നു.


'ഈ നിയമം പൂർണമായും തെറ്റാണെന്ന് ഞാൻ കരുതുന്നു. അത് പാസാക്കിയ നിയമനിർമ്മാതാക്കൾ അത് കണ്ടില്ല. ബില്ലിലെ സെക്ഷൻ എട്ട്​ ബാലവിവാഹങ്ങൾക്കെതിരെ നിലവിലുള്ള നിയമത്തെ ലംഘിക്കുന്നു'-ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ്​ ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. നേരത്തേയുള്ള നിയമത്തിൽ വധുവി​േൻറയും വര​േൻറയും പ്രായം 21 ആണെന്നായിരുന്നു ഉണ്ടായിരുന്നത്​.

Tags:    
News Summary - Rajasthan Assembly amends marriage registration law, opposition says justifies child weddings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.