ജയ്പുർ: വെള്ളിയാഴ്ച വൈകീട്ട് പിറന്ന ആൺകുഞ്ഞിന് രാജസ്ഥാൻ അൽവർ ജില്ലയിലെ കുടുംബം പേരിട്ടു -അഭിനന്ദൻ. പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാെന പാകിസ്താൻ വിട്ടയച്ച സമയത്തായിരുന്നു കുഞ്ഞിെൻറ ജനനം.
കുട്ടി വളരുേമ്പാൾ അവനെ സൈനികനാക്കുമെന്ന് അമ്മ സ്വപ്ന ദേവി പറഞ്ഞു. ധൈര്യശാലിയായ പൈലറ്റാക്കാനാണ് ആഗ്രഹം. അൽവർ കൃഷ്ണഘട്ടിലാണ് കുടംബം താമസിക്കുന്നത്. വ്യോമസേന പൈലറ്റ് അഭിനന്ദനോടുള്ള ബഹുമാനാർഥമാണ് മരുമകൾ ജന്മം നൽകിയ കുഞ്ഞിന് ആ പേരിട്ടതെന്ന് മുത്തച്ഛൻ ജനേഷ് ഭുട്ടാനിയും പറഞ്ഞു. അഭിനന്ദനുമായി ബന്ധപ്പെട്ട വാർത്തകൾ കുടുംബം ടി.വിയിൽ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.