എത്രനാള്‍ ആളുകളെ പറ്റിച്ച് മുന്നോട്ടുപോകുമെന്ന് മോദിയോട് രാജ് താക്കറെ

മുംബൈ: ഇങ്ങനെ എത്രനാള്‍ ആളുകളെ പറ്റിച്ച് മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. നുണ പറഞ്ഞ് എത്രനാള്‍ മുന്നോട്ടുപോകും? ജനങ്ങൾക്ക് മോദിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ എൽഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാതയില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ച സംഭവത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ.

ഭരണത്തിന്‍റെ ആദ്യകാലത്ത് ജനങ്ങൾക്ക് മോദിയില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വഞ്ചിക്കപ്പെട്ടതായി അവർ മനസ്സിലാക്കുന്നു. മൂന്നുവര്‍ഷം കൊണ്ട് രാജ്യത്ത് വികസനം എന്നത് നാമമാത്രമായിയെന്നും രാജ് താക്കറെ പറഞ്ഞു.

മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്ന കാല്‍നടപ്പാതകളില്‍നിന്ന് എല്ലാ കച്ചവടക്കാരെയും 15 ദിവസത്തിനകം ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - Raj Thackeray to Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.