Posted On
date_range Updated On
date_range മഴ: ബാൽതാൽ റൂട്ടിൽ അമർനാഥ് യാത്ര നിർത്തിവെച്ചു
അനന്ത്നാഗ്: കനത്ത മഴയെ തുടർന്ന് ബാൽതാൽ റൂട്ടിലൂടെയുള്ള അമർനാഥ് യാത്ര നിർത്തിെവച്ചു. പ്രദേശത്തുകൂടെയുള്ള ഹെലികോപ്റ്റർ സർവീസും നിർത്തിവെച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രിമുതൽ നിർത്താതെ മഴ പെയ്യുന്നതിനാൽ പാതയിൽ വഴുക്കും ചെളിയും നിറഞ്ഞ് യാത്രക്ക് ബുദ്ധിമുേട്ടറിയതായിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
അതേസമയം, പഹൽഗാമിലൂടെയുള്ള യാത്ര തുടരുന്നുണ്ട്. ജൂൺ 27നും 30നും മഴമൂലം ബാൽതാൽ മേഖലയിലൂടെയുള്ള യാത്ര നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.