തൃശൂർ: റെയിൽവേയിൽ ഇനി സുരക്ഷയ്ക്കും അന്വേഷണത്തിനും ഒറ്റ നമ്പർ. സെക്യൂരിറ്റി ഹെൽപ്പ്‌ലൈൻ നമ്പരായ 182 ഇനിയില്ല. പകരം റെയിൽമഡഡ് ഹെൽപ് ലൈൻ നമ്പരായ 139 വിളിച്ചാൽ എല്ലാ സഹായങ്ങളും ലഭിക്കുന്ന തരത്തിലാണു പരിഷ്കാരം. ഇതിനൊപ്പം റെയിൽമഡഡ് വെബ്സൈറ്റും (www.railmadad.indianrailways.gov.in) മൊബൈൽ ആപ്ലിക്കേഷനും പരാതികൾ രേഖപ്പെടുത്താനും സഹായത്തിനുമായി ഉപയോഗിക്കാം.
മുൻപ് 182 (സെക്യൂരിറ്റി ഹെൽപ്പ്‌ലൈൻ), 138 (ജനറൽ കംപ്ലയ്ന്റ്സ്), 58888 (കോച്ച് മിത്ര), 1800 111321 (കേറ്ററിങ്), 152210 (വിജിലൻസ്), 1072 (ആക്സിഡന്റ്) തുടങ്ങിയ ഉപയോഗിച്ചിരുന്നെങ്കിൽ ഇത്തരം നമ്പരുകളിൽ വിളിക്കുന്നത് ഇനി മുതൽ പ്രോത്സാഹിപ്പിക്കേണ്ടെന്നും പകരം എല്ലാറ്റിനുമായി 139 വിളിച്ചാൽ മതിയെന്നുമാണു റെയിൽവേയുടെ നിർദേശം. ഇതിനൊപ്പം ലോക്കൽ സ്റ്റേഷനുകളിൽ പഴയ നമ്പരുകൾ രേഖപ്പെടുത്തി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.