ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. നിരക്കു വർധന സ്ഥിരം യാത്രക്കാരെയും ദീർഘ ദൂര യാത്രക്കാരെയും ഒരുപോലെ ബാധിക്കും. അതേസമയം ചില വിഭാഗങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാവുകയുമില്ല.
ജനറൽ വിഭാഗം ടിക്കറ്റുകൾക്ക് 500 കിലോമീറ്റർ വരെ ടിക്കറ്റ് നിരക്കിൽ വർധനയില്ല. എന്നാൽ 500 കിലോ മീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 0.01 പൈസ വീതം കൂടൂം. എസി അല്ലാത്ത മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് 'ട്രെയിൻ യാത്രക്കാർക്ക് കിലോമീറ്ററിന് ഒരു പൈസയുടെ വർധനവുണ്ടാവും. 1000 കിലോമീറ്റർ യാത്രയ്ക്ക് മുമ്പത്തേക്കാൾ 10 രൂപ കൂടുതലായിരിക്കും.
എല്ലാ എസി ക്ലാസ് യാത്രക്കാർക്കും, എസി ചെയർ കാർ, എസി 3-ടയർ, 2-ടയർ, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എസി എന്നിവയിലും കിലോമീറ്ററിന് 2 പൈസയുടെ വർദനയുണ്ടാവും. സബർബൻ ട്രെയിൻ സർവീസുകളൽ മാറ്റമൊന്നുമില്ല. പുതുക്കിയ നിരക്ക് ജൂലൈ ഒന്നു മുതൽഡ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.