ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്കിലെ സബ ്സിഡി ആവശ്യമില്ലെങ്കിൽ ഇനി യാത്രക്കാർക്ക് സ്വമേധയ ഒഴിവാക്കാം. 100 ശതമാനം അല്ലെങ്കിൽ 50 ശതമാനം എന്നിങ്ങനെ സബ്സിഡി വേണ്ടെന്നു വെച്ച് ടിക്കറ്റ് എടുക്കാൻ യാത്രക്കാർക്ക് കഴിയും. പാചക വാതക സബ്സിഡിയുടെ കാര്യത്തിൽ ഇപ്പോൾ തെന്ന സബ്സിഡി േവണ്ടെന്നു വെക്കുന്ന ഉപഭോക്താക്കളുണ്ട്. ഇപ്പോൾ സബ്സിഡിയുടെ പേരിൽ വർഷംതോറും 30, 000 കോടി രൂപയാണ് റെയിൽവേയുടെ നഷ്ടം.
കൗണ്ടറുകളിൽനിന്നും ഒാൺലൈനിലും ടിക്കറ്റെടുക്കുേമ്പാൾ സബ്സിഡി വേണ്ടെന്നു വെച്ച് ഉയർന്ന വിലയിൽ ടിക്കറ്റെടുക്കാം. അടുത്ത മാസം മുതൽ ഇതു നടപ്പാകും. ‘‘57 ശതമാനം തുക മാത്രമാണ് യാത്രാചാർജ് ഇൗടാക്കുന്നത്’ എന്ന് ടിക്കറ്റിൽ ഇപ്പോൾ തന്നെയുണ്ട്.
സബ്സിഡി ‘നഷ്ടം’ വർധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ ഉയർന്ന നിരക്ക് ഇൗടാക്കും.
ന്യൂഡൽഹി -മുംബൈ റൂട്ടിലെ ഗോൾഡൻ െടമ്പിൾ എക്സ്പ്രസിൽ തേഡ് എ.സി ടിക്കറ്റിന് നൽകുന്ന 1570 രൂപ എന്നത് സബ്സിഡിയില്ലാതെ 2,750 രൂപയാകും. സെക്കൻഡ് എ.സി ടിക്കറ്റ് നിരക്ക് 2,275ൽനിന്ന് 3,990 രൂപയാകും. ഇൗ രീതി എല്ലാ ട്രെയിനുകളിലും നടപ്പാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.