സീറ്റൊഴിഞ്ഞ് ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ നിരക്ക് കുറക്കാൻ നീക്കം

ന്യൂഡൽഹി: ആളുകുറഞ്ഞ ചില റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളിൽ നിരക്ക് കുറക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഇന്ദോർ-ഭോപാൽ, ഭോപാൽ-ജബൽപുർ, തുടങ്ങിയ ഹ്രസ്വദൂര റൂട്ടുകളിൽ 30 ശതമാനത്തിൽ താഴെ സീറ്റുക​ളേ നിറയുന്നുള്ളൂ. നിരക്ക് കുറക്കുന്നതോടെ കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നാഗ്പുർ-ബിലാസ്പുർ റൂട്ടിലും നിരക്ക് കുറച്ചേക്കും. ശരാശരി 55 ശതമാനം സീറ്റാണ് ഇതിൽ നിറയുന്നത്. വന്ദേഭാരതിന്റെ ദീർഘദൂരം ഏകദേശം 10 മണിക്കൂറും ഹ്രസ്വദൂരം മൂന്നു മണിക്കൂറോളവുമാണ് വരുന്നത്. ഹ്രസ്വദൂരത്തിലാണ് സീറ്റൊഴിഞ്ഞുകിടക്കുന്നത്. ഉയർന്ന നിരക്കാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

മൂന്നു മണിക്കൂറോളം വരുന്ന യാത്രക്ക് എ.സി ചെയർ കാർ ടിക്കറ്റിന് 950 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 1525 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാസർകോട്-തിരുവനന്തപുരം (183 ശതമാനം), തിരുവനന്തപുരം-കാസർകോട് (176), ഗാന്ധിനഗർ-മുംബൈ സെൻട്രൽ (176), മുംബൈ സെൻട്രൽ-ഗാന്ധിഗനർ (129), വാരാണസി-ന്യൂഡൽഹി (128), ന്യൂഡൽഹി-വാരാണസി (124), ഡെറാഡൂൺ-അമൃത്സർ (105), മുംബൈ-ഷോലാപുർ (111), ഷോലാപുർ-മുംബൈ (104) തുടങ്ങി ജനത്തിരക്കുള്ള റൂട്ടുകളിൽ നിലവിലെ നിരക്ക് തുടരും. വന്ദേഭാരത് ട്രെയിനിൽ നിരക്ക് കൂടുതലാണെന്ന ആക്ഷേപം നേരത്തേ ഉയർന്നതാണ്. 

Tags:    
News Summary - Railways may lower fares of Vande Bharat on low occupancy routes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.