മുംബൈ ലോക്കൽ ട്രെയിനുകളിൽ ഓട്ടോമേറ്റിക് വാതിലുകൾ; തീരുമാനം ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: എല്ലാ മുംബൈ ലോക്കൽ ട്രെയിനുകളിലും ആളുകൾ പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയാൻ ഓട്ടോമേറ്റിക് വാതിലുകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ദിവയ്ക്കും മുംബൈയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

മുബൈ-സബർബൻ ശൃംഖലയിലുള്ള എല്ലാ ട്രെയിനുകളും റീ ഡിസൈൻ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരക്കേറിയ ട്രെയിനിൽ നിന്ന് ആളുകൾ താഴേക്ക് വീണ് അപകടം ഉണ്ടായത്. ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരാണ് അപകടത്തിനിരയായത്.

Tags:    
News Summary - railway to allocate autometic doors in mumbai local train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.