Posted On
date_range Updated On
date_range യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച കോൺസ്റ്റബിൾ ട്രെയിനിൽ സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു
ലഖ്നോ: തേജസ് എക്സ്പ്രസിൽ സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർ.പി.എഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ലഖ്നോവിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമമുണ്ടായത്.
ഗവൺമെന്റ് റെയിൽവേ പൊലീസിന് മുമ്പാകെയാണ് യുവതി പരാതി നൽകിയത്. കോൺസ്റ്റബിൾ ജിതേന്ദ്ര സിങ്ങാണ് സ്വിസ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച കോൺസ്റ്റബിളാണ് ജിതേന്ദ്ര സിങ്.
ഭാവി വരനൊപ്പം സഞ്ചരിക്കുമ്പോൾ കോൺസ്റ്റബിൾ സമീപത്തെത്തി മോശമായി സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സ്വിസ് വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.