കൊതുകിനെ തുരത്താൻ തീവണ്ടി

റെയിൽവേ ട്രാക്കുകളിൽ കീടനാശിനി തളിച്ച് കൊതുക് പെരുകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള 'ടെർമിനേറ്റർ തീവണ്ടി' ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ റെയിൽവേയുടെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷ​െൻറയും സഹകരണത്തോടെ നടത്തുന്ന പരിപടി ഡെങ്കിപ്പനി ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടന്നുന്നത്. ഈ വർഷം ആഗസ്റ്റ് ആദ്യവാരം വരെ ഡൽഹിയിൽ 350-ഓളം ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ട്രെയിൻ ആരംഭിച്ചത്.

ഡൽഹി റെയിൽവേ സ്റ്റേഷന്റെ വി.ഐ.പി പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഒബ്‌റോയ് ട്രെയിനിന്റെ യാത്ര ആരംഭിച്ചത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും റെയിൽവെയും എല്ലാവർഷവും ഇപ്രകാരം ചെയ്യാറുണ്ട്. 

Tags:    
News Summary - Railway and Delhi MCD join hands to terminate mosquitoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.