അമൃത്സറിലെ ദേവിദാസ്പുരയിൽ റെയിൽ പാളത്തിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന കർഷകർ

കർഷകരുടെ റെയിൽ റോക്കോ സമരം ആറാം ദിനത്തിലേക്ക്​; രാജ്യവ്യാപക പ്രക്ഷോഭം തുടരും

അമൃത്സർ: കേന്ദ്രസർക്കാറി​െൻറ കർഷക​േദ്രാഹ നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന 'റെയിൽ റോക്കോ' ​ട്രെയിൻ തടയൽ സമരം തുടരുന്നു. ആറാം ദിവസവും ശക്​തമായ പ്രക്ഷോഭരംഗത്താണ്​ സമരക്കാർ. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘർഷ് കമ്മിറ്റി അറിയിച്ചു.

ഒക്ടോബർ ഒന്നിന് രാജ്യവ്യാപകമായി ബഹുജന പ്രക്ഷോഭം പ്രഖ്യാപിക്കുമെന്ന്​ സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോണ്‍ഗ്രസ് അന്നേ ദിവസം കർഷകദിനമായി ആചരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയില്‍ ബില്ലിനെതിരെ ഹരജി നല്‍കും. ഇന്നലെ ടി എന്‍ പ്രതാപന്‍ എംപി ഹരജി നല്‍കിയിരുന്നു. അതേസമയം ഇന്ത്യാ ഗേറ്റില്‍ ട്രാക്ടർ കത്തിച്ച യൂത്ത് കോണ്‍ഗ്രസ്​ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കാർഷിക ബില്ലുകള്‍ പാർലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ സെപ്​തംബർ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീട് പാർലമെന്‍റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം നീട്ടുകയായിരുന്നു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.