റെയിൽവേ ജീവനക്കാർക്ക് ബോണസായി 78 ദിവസത്തെ വേതനം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. കേന്ദ്ര മന്ത്രി സഭ ഇതിന് അനുവാദം നൽകിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

റെയിൽവേയിലെ 11 ലക്ഷം ജീവനക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രവർത്തനക്ഷമതക്കുള്ള അംഗീകാരമായാണ് ബോണസെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാറിന് 2024 കോടിയുടെ ബാധ്യതയാണ് ബോണസ് നൽകുന്നത് വഴി ഉണ്ടാവുക. തുടർച്ചയായ ആറാം വർഷമാണ് റെയിൽവേ ജീവനക്കാർക്ക് പ്രവർത്തന ക്ഷമതക്കുള്ള ബോണസ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Rail Employees To Get 78 Days' Wages As Productivity Bonus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.