കോവിഡ്​: വീഴ്​ചകൾ ചൂണ്ടിക്കാട്ടിയും അടിയന്തര നടപടികൾ നിർദേശിച്ചും പ്രധാനമന്ത്രിക്ക്​ രാഹുലി​‍െൻറ കത്ത്​

ന്യൂഡല്‍ഹി: രണ്ടാം കോവിഡ്​ തരംഗം രാജ്യത്തെ അതിഗുരുതരമായി ബാധിച്ചതിൽ കേന്ദ്രസര്‍ക്കാറിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. സർക്കാറിന്​ വ്യക്തമായ വാക്‌സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്തെ അപകടാവസ്​ഥയിലെത്തിച്ചതായി രാഹുൽ കുറ്റപ്പെടുത്തി. അടിയന്തരമായി പരിഗണിക്കേണ്ട​ നാല്​ കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി.

ജീനോം സ്വീക്കന്‍സിങ് നടത്തി വൈറസി​െൻറ ജനിതകവ്യതിയാനം പഠനവിധേയമാക്കണം. ജനിതകവ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണോ എന്ന്​ വിലയിരുത്തണം. ഇത്​ സുതാര്യമായി ലോകത്തെ അറിയിക്കണം. രോഗബാധ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപക ലോക്ഡൗണ്‍ അനിവാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡ് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും, വൈറസിനെ രാജ്യം അതിജീവിച്ചെന്ന്​ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു. ഇപ്പോള്‍ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്‌ഫോടനാത്മകമായി. ഇത്തരമൊരു പ്രതിസന്ധിയില്‍ ഇവിടത്തെ ജനങ്ങള്‍ ആയിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Rahul writes to Modi again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.