ന്യൂഡൽഹി: ദീപാവലിക്ക് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായേക്കുമെന്ന് പാർട്ടി നേതാവ് സചിൻ പൈലറ്റ്. രാഹുൽ അധ്യക്ഷനാകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള സചിൻ പൈലറ്റിെൻറ വെളിപ്പെടുത്തൽ.
സംഘടന തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ അധ്യക്ഷൻ ദീപാവലിക്ക് ശേഷം അധികാരമേൽക്കും. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തെത്തി പാർട്ടിയെ മുന്നിൽനിന്ന് നയിക്കണമെന്നതാണ് പൊതു അഭിപ്രായം -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി കോൺഗ്രസിെൻറ ഭാഗമാണെന്നും രാഷ്ട്രീയത്തിൽ സജീവമാകുേമാ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ചോദ്യത്തിന് മറുപടിയായി സചിൻ പൈലറ്റ് പറഞ്ഞു.
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു എന്നത് ദോഷമായി കാണരുതെന്ന് കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ആരോപണമുന്നയിക്കുന്ന ബി.ജെ.പിയിലും ഇത്തരത്തിൽ രാഷ്ട്രീയത്തിലെത്തിയവരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.