ബെഗുസരായ് (ബിഹാർ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ചളി നിറഞ്ഞ കുളത്തിൽ ചാടി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ് ജില്ലയിൽ റാലിയെ അഭിസംബോധന ചെയ്ത ശേഷം വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) നേതാവ് മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ മത്സ്യത്തൊഴിലാളികളെ കാണാൻ സമീപത്തെ ജലാശയം സന്ദർശിച്ചത്. സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവദിച്ചു. തോണിയിൽ ജലാശയത്തിന്റെ നടുവിലെത്തിയപ്പോൾ മുകേഷ് സാഹ്നി വലവീശി.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധിയായ സാഹ്നിയുടെ മീൻപിടിത്തം കണ്ട് ആവേശംകൊണ്ടാണ് രാഹുൽ തോണിയിൽനിന്ന് ചളിനിറഞ്ഞ വെള്ളത്തിലേക്ക് ചാടിയത്. പിന്നാലെ സാഹ്നിയും ചാടി.
ചുറ്റും കൂടിയ മത്സ്യത്തൊഴിലാളികളുമായി രാഹുൽ കുറച്ചു നേരം സംസാരിച്ചു. രാഹുലിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇൻഡ്യ സഖ്യം മത്സ്യത്തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളും കോൺഗ്രസ് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.