തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്ര കാൽനടയായി പൂർത്തിയാക്കും

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ മുഴുവൻ ദൂരവും രാഹുൽ ഗാന്ധി കാൽനടയായി പൂർത്തിയാക്കുമെന്ന് കോൺഗ്രസ്. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണ്. സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കശ്മീരിലെത്തിയ ജോഡോ യാത്രക്ക് വലിയ സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. വലിയ വടങ്ങൾ ഉപയോഗിച്ചാണ് രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും സുരക്ഷ തീർത്തിട്ടുള്ളത്. സുരക്ഷാ പ്രശ്നങ്ങളുള്ള ചില സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ട്. ഇവിടെ യാത്രയിൽ പങ്കെടുക്കുന്നവരെ ബസിൽ കൊണ്ടു പോകാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രാ​ഹു​ൽ​ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ക​ന​ത്ത സു​ര​ക്ഷ​യി​ൽ ജ​മ്മു ക​ശ്മീ​രി​ലെ സാം​ബ​യി​ലെ വി​ജ​യ്പൂ​രി​ൽ ​നി​ന്ന് തു​ട​ങ്ങിയ യാ​ത്ര ഉ​ച്ച​യോ​ടെ ജ​മ്മു​വി​ൽ എ​ത്തിച്ചേരും. ജോഡോ യാത്ര ഇന്ന് 129-ാം ദി​വ​സ​ത്തിലേക്ക് കടന്നു.

ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളു​ൾ​പ്പെ​ടെ ഇന്ന് രാഹുലുമായി കൂടിക്കാഴ്ച തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ജ​മ്മു-​ക​ശ്മീ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വി​കാ​ർ റ​സൂ​ൽ വാ​നി, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് രാ​മ​ൻ ഭ​ല്ല, നൂ​റു​ക​ണ​ക്കി​ന് വ​ള​ന്റി​യ​ർ​മാ​ർ എ​ന്നി​വ​ർ ത്രി​വ​ർ​ണ പ​താ​ക​യു​മേ​ന്തി രാ​ഹു​ൽ​ ഗാ​ന്ധി​ക്കൊ​പ്പം അ​ണി​ചേ​ർ​ന്നു. റോ​ഡി​നി​രു​വ​ശ​വും കാ​ത്തു​നി​ന്ന ആ​ളു​ക​ൾ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ന​ൽ​കി​യ​ത്.

Tags:    
News Summary - Rahul Gandhi will complete the Bharat Jodo Yatra on foot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.