Posted On
date_range Updated On
date_range രാഹുൽ രണ്ട് സീറ്റിൽ മൽസരിച്ചാൽ മാത്രം വയനാട് പരിഗണിക്കും -കോൺഗ്രസ്
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ മൽസരിക്കുന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനമെടുത്തിട്ടില്ലെന് ന് കോൺഗ്രസ്. രണ്ടാമത്തെ സീറ്റിൽ മൽസരിക്കുന്നെങ്കിൽ മാത്രം വയനാട് പരിഗണിക്കുകയെന്നും വക്താവ് രൺദീവ് സുർജേവാല പറഞ്ഞു.
രണ്ട് ലോക്സഭാ സീറ്റിൽ മൽസരിക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഒരിടത്ത് മാത്രമാണെങ്കിൽ ഉത്തർപ്രദേശിലെ അമേത്തിയിലാകും മൽസരിക്കുക.
രാഹുൽ ദക്ഷിണേന്ത്യയിൽ മൽസരിക്കണമെന്ന ജനവികാരം മാനിക്കുന്നുവെന്നും സുർജേവാല പറഞ്ഞു. വയനാട് സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവിന്‍റെ സ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.