ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കേ കേന്ദ്രത്തിന് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുട്ടികളെ കോവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങൾ ഉടൻ വർധിപ്പിക്കണമെന്നും രാഹുൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
''വരാനിരിക്കുന്ന നാളുകളിൽ കുട്ടികളെ കൊറോണയിൽ നിന്നും സംരക്ഷിക്കണം. ശിശുരോഗ ആരോഗ്യ കേന്ദ്രങ്ങൾ, വാക്സിൻ, ചികിത്സ സൗകര്യങ്ങൾ എന്നിവ ഇപ്പോൾ മുതൽ തയ്യാറാക്കേണ്ടതുണ്ട്.
രാജ്യത്തിന്‍റെ ഭാവിക്കായി ഈ ഉറക്കത്തിൽ നിന്നും നിലവിലുള്ള മോദി 'സിസ്റ്റം' അടിയന്തിരമായി ഉണരേണ്ടതുണ്ട്'' -രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡിന്‍റെ ആരംഭകാലം മുതൽ കേന്ദ്ര സർക്കാറിന് രാഹുൽ നിരവധി മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയിരുന്നെങ്കിലും ബി.ജെ.പി നേതാക്കളടക്കമുള്ളവർ അതിനെ പുച്ഛിച്ച് തള്ളുകയായിരുന്നു. തുടർന്ന് രണ്ടാം കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോൾ വിഗദ്ധരടക്കമുള്ളവർ രാഹുലിന്‍റെ മുൻ കാല നിലപാടുകൾ ശരിയായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.