'ദീപാവലിയുടെ യഥാർഥ രുചി മധുരപലഹാരങ്ങളിൽ മാത്രമല്ല, നാം പകരുന്ന സന്തോഷത്തിലാണ്'; ജിലേബിയും ലഡുവും ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ജിലേബിയും ലഡുവും ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ 235 വർഷം പഴക്കമുള്ള പ്രശസ്തമായ മധുരപലഹാരക്കടയായ ‘ഘണ്ടേവാല’യിലാണ്ജിലേബിയും ബേസൻ ലഡുവും പാചകം ചെയ്തത്.

ദീപാവലിയുടെ യഥാർഥ രുചി നമ്മൾ വിളമ്പുന്ന മധുരപലഹാരങ്ങളിൽ മാത്രമല്ല, നമ്മുടെ ബന്ധങ്ങളിലും നമ്മുടെ സമൂഹങ്ങളിൽ നാം പകരുന്ന സന്തോഷത്തിലുമാണെന്ന് ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി കുറിച്ചു. ഐതിഹാസികവും ചരിത്രപരവുമായ ഘണ്ടേവാല സ്വീറ്റ്സ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടയാണെന്നും ഇന്നും അതിന്റെ മാധുര്യം അതേപടി നിലനിൽക്കുന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

1790ൽ പഴയ ഡൽഹിയിൽ സ്ഥാപിതമായ ഈ കടക്ക് വലിയ ചരിത്ര പാരമ്പര്യമുണ്ട്.  ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുൾപ്പെടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലമുറകളെ സേവിച്ച കടകളിൽ ഒന്നായാണ് പറയപ്പെടുന്നത്. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിലും മറ്റ് ആഘോഷങ്ങളിലും ഈ കടയിൽ നിന്നാണ് മധുരപലഹാരങ്ങൾ അയച്ചിരുന്നതെന്നാണ് കടയുടമ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടുത്തിടെ ഞാൻ പഴയ ഡൽഹിയിലെ ഐതിഹാസികവും ചരിത്രപരവുമായ ഘണ്ടേവാല സ്വീറ്റ്സിൽ ഇമാർട്ടിയും ബേസൻ ലഡ്ഡുവും ഉണ്ടാക്കാൻ ശ്രമിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടയാണിത്. ഇന്നും അതിന്റെ മാധുര്യം അതേപടി നിലനിൽക്കുന്നു – ആധികാരികവും, പരമ്പരാഗതവും, ഹൃദയസ്പർശിയും. എല്ലാത്തിനുമുപരി, ദീപാവലിയുടെ യഥാർഥ രുചി നമ്മൾ വിളമ്പുന്ന മധുരപലഹാരങ്ങളിൽ മാത്രമല്ല, നമ്മുടെ ബന്ധങ്ങളിലും നമ്മുടെ സമൂഹങ്ങളിൽ നാം പകരുന്ന സന്തോഷത്തിലും കാണപ്പെടുന്നു. ഈ വർഷം നിങ്ങൾ എങ്ങനെയാണ് ദീപാവലി ആഘോഷിക്കുന്നത്, അത് ശരിക്കും സവിശേഷമാക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്?.



Tags:    
News Summary - Rahul Gandhi tries his hand at making 'imarti', 'besan laddoo' at old Delhi's Ghantewala sweet shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.