സുപ്രീംകോടതി വിധി ഫാസിസ്​റ്റ്​ ശക്​തികൾക്കേറ്റ തിരിച്ചടി– രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി ഫാസിസ്​റ്റ്​ ശക്​തികൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നിരീക്ഷണം നടത്തി എതിരാളികളെ അടിച്ചമർത്തുന്ന ബി.ജെ.പിയുടെ നയത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും ഒാരോ ഇന്ത്യക്കാര​​െൻറയും വിജയമാണ്​ വിധിയെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

വ്യക്തിയുടെ സ്വകാര്യത ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി വ്യാഴാഴ്​ചയാണ്​ പുറത്ത്​ വന്നത്​. ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്നതാണ് വ്യക്തിയുടെ സ്വകാര്യത.  ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത ലംഘിക്കുന്ന നിയമനിർമാണം ഇനി അനുവദിക്കില്ല. 1950ലെ എം.പി ശർമ കേസിലും 1961ലെ ഖരക്സിങ് കേസിലും സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഈ രണ്ട് വിധികളും മറികടന്നാണ്​​ ചീഫ്​ ​ജസ്​റ്റിസ്​ ഖെഹാർ അധ്യക്ഷനായ ​ബെഞ്ചി​​​​​െൻറ പുതിയ വിധി.
 

Tags:    
News Summary - Rahul gandhi on Supremcourt Verdict-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.