നീരവ്​ മോദിയെക്കുറിച്ച്​ മൗനം: മോദിക്കും ജെയ്​റ്റ്​ലിക്കുമെതിരെ രാഹുൽ

ന്യൂഡൽഹി: ​ശതകോടികളുടെ ​വെട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ്​ മോദിയെക്കുറിച്ച്​ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്കും അരുൺ ജെയ്​റ്റ്​ലിക്കുമെതിരെ കോൺഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി. ​രണ്ടുമണിക്കൂർ നേരത്തെ പരീക്ഷ എങ്ങനെ പാസാവാമെന്ന്​ കുട്ടികളെ പഠിപ്പിക്കുകയാണ്​ മോദി. എന്നാൽ, 22000 കോടിയുടെ ബാങ്ക്​ അഴിമതിയെക്കുറിച്ച്​ രണ്ട്​ മിനിറ്റ്​പോലും സംസാരിക്കാൻ തയാറാവുന്നില്ല. ജെയ്​റ്റ്​ലിയാവ​െട്ട ഒളിച്ചിരിക്കുകയാണ്​. നിങ്ങൾ കുറ്റവാളികളെപോ​െല പെരുമാറുന്നത്​ നിർത്തി സംസാരിക്കാൻ തയാറാവൂ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​.

കഴിഞ്ഞദിവസ​ം ‘പരീക്ഷാ പേ ചർച്ച’ എന്ന പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്​ത്​​ മോദി സംസാരിച്ചിരുന്നു. ഇതിനെ​ പരോക്ഷമായി പരാമ​ർശിച്ചാണ്​ അഴിമതി വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനം. 


 

Tags:    
News Summary - Rahul Gandhi slams PM Modi on Neerav modi issue- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.