കർണാടകയിൽ ബി.ജെ.പി അഴിമതിയിൽ ലോക റെക്കോഡ്​ തീർത്തു -രാഹുൽ 

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അഴിമതിരഹിത ഭരണം കാഴ്​ച​െവച്ചപ്പോൾ ബി.ജെ.പി ഭരണകാലത്ത്​ നടന്നത്​ ലോക റെക്കോഡ്​ അഴിമതിയാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധി. കർണാടക കോൺഗ്രസ്​ സംഘടിപ്പിച്ച ജനാശിർവാദ യാത്ര റോഡ്​ഷോയിലെ രണ്ടാം ദിവസം കൊപ്പാലിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ബി.ജെ.പി കർണാടകയിൽ അധികാരത്തിലിരുന്നപ്പോൾ ഖനി അഴിമതി മുതൽ അഴിമതികൾ ഒന്നിനു പിറകെ മറ്റൊന്നായി അരങ്ങേറുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ ഒരു ചെറിയ അഴിമതിപോലും ആർക്കും ചൂണ്ടിക്കാട്ടാനാവില്ല’’, രാഹുൽ പറഞ്ഞു. ബി.ജെ.പി ഭരണകാലത്ത്​ നാല്​ മുഖ്യമന്ത്രിമാരാണുണ്ടായിരുന്നത്​. ഇതിൽ മൂന്നുപേർക്കും  രാജിവെച്ച്​ ജയിലിൽ കിടക്കേണ്ടി വന്നു. എന്നിട്ടും, മോദി ഇവിടെ വന്ന്​ ഞങ്ങൾക്കെതിരെ അഴിമതിയെക്കുറിച്ച്​ ഗീർവാണം മുഴക്കുകയാണെന്നും അദ്ദേഹം കളിയാക്കി.  ​

കർണാടക-ഹൈദരാബാദ്​ മേഖലക്ക്​ പ്രത്യേക പദവി നൽകാൻ ഭരണഘടനയുടെ 371 (ജെ) വകുപ്പ്​ ​േഭദഗതിക്ക്​ കോൺഗ്രസ്​ മുൻകൈയെടുത്ത കാര്യം രാഹുൽ ഗാന്ധി ഒാർമപ്പെടുത്തി. എൻ.ഡി.എ ഭരിക്കുന്ന കാലത്ത്​ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ. അദ്വാനി ഭേദഗതിക്ക്​ എതിരായിരുന്നെന്നും മറ്റുള്ളവരും ഇൗ ആവശ്യം ഉന്നയിക്കുമെന്ന്​ പറഞ്ഞ്​  ‘പണ്ടോറയുടെ തുറക്കാത്ത പെട്ടി’ പോലെ ഇൗ ആവശ്യം അംഗീകരിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Rahul Gandhi slams PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.