അടിയന്തരാവസ്ഥ തീർത്തും തെറ്റായിരുന്നുവെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: 1975 ൽ, തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീർത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോർണൽ സര്‍വ്വകലാശാല ​െപ്രാഫസറും സാമ്പത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തിലാണ്​ രാഹുലിന്‍റെ തുറന്നു പറച്ചിൽ.

'അത്​ (അടിയന്തരാവസ്​ഥ) തീർത്തും തെറ്റായിരുന്നുവെന്നാണ്​ ഞാൻ കരുതുന്നത്​. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്​.' - രാഹുൽ പറഞ്ഞു.

'അതേസമയം, ഒരു ഘട്ടത്തിലും ​ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഘടനയെയും ചട്ടക്കൂടിനെയും കോൺഗ്രസ്​ കയ്യേറ്റം ചെയ്​തിട്ടില്ല. തുറന്നു പറയകയാണെങ്കിൽ, കോൺഗ്രസിന്​ ഒരിക്കലും അതിനാകില്ല. ഞങ്ങളുടെ പാർട്ടി ഘടന അതിനനുവദിക്കുന്നില്ല' - രാഹുൽ തുടർന്നു.

എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ സംഭവിക്കുന്നത്​ തീർത്തും വ്യത്യസ്​തമാണ്​. ഭരണഘടനാ സ്​ഥാപനങ്ങളിൽ ആർ.എസ്​.എസ്​ അവരുടെ ആളുകളെ നിറക്കുകയാണ്​. അതുകൊണ്ടു തന്നെ, തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയാലും ഭരണഘടനാസ്​ഥാപനങ്ങളെ ഉടനെയൊന്നും മോചിപ്പിക്കാനാകില്ല'- രാഹുൽ പറഞ്ഞു.

ആർ.എസ്​.എസ്​ ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്​ഥർ തന്‍റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന്​ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി കമൽനാഥ്​ ത​േന്നാട്​ പറഞ്ഞത്​ രാഹുൽ അഭിമുഖത്തിൽ ഒാർത്തെടുത്തു. ഭരണഘടനാ സ്​ഥാപനങ്ങളിൽ ആർ.എസ്​.എസ്​ നടത്തിയ കയ്യേറ്റം വ്യക്​തമാക്കുന്നതാണ്​ കമൽനാഥിന്‍റെ അനുഭവം.

'ആധുനിക ജനാധിപത്യങ്ങൾ നിലനിൽക്കുന്നത്​ ഭരണഘടനാസ്​ഥാപനങ്ങൾ സ്വതന്ത്രവും പരസ്​പര പൂരകവുമായി നിലനിൽക്കു​േമ്പാഴാണ്​. എന്നാൽ, ഇന്ത്യയിലെ മുഴുവൻ സ്​ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആർ.എസ്​.എസ്​. ആസൂത്രിതമായി ആക്രമിച്ച്​ ഇല്ലാതാക്കുകയാണ്​. ജനാധിപത്യം നശിക്കുകയാണെന്ന്​ ഞാൻ പറയില്ല, അതിനെ ​ ഞെരിച്ച്​ കൊല്ലുകയാണെന്ന്​ പറയേണ്ടിവരും'- രാഹുൽ പറഞ്ഞു.

'പാര്‍ട്ടിക്കുള്ളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്​ നിര്‍ണ്ണായകമാണെന്ന് വാദിച്ച ആദ്യയാളാണ്​ ഞാൻ. ബി.ജെ.പിയിലോ മറ്റേതെങ്കിലും രാഷ്​ട്രീയ പാർട്ടിയിലോ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടോയെന്ന ചോദ്യം ആരും ഉയർത്തുന്നില്ലെന്നത്​ ബഹുരസമാണ്​' - കോൺഗ്രസിലെ വിമത നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായി രാഹുല്‍ പറഞ്ഞു. 



Tags:    
News Summary - Rahul Gandhi says taht Emergency Was A Mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.