Posted On
date_range Updated On
date_range ബ്രിജ് ഭൂഷൻ പ്രധാനമന്ത്രിയുടെ 'സുരക്ഷാ കവച'ത്തിൽ- രാഹുൽ ഗാന്ധി
ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് തുറന്നടിച്ച് രാഹുൽ ഗാന്ധി. ഗുസ്തിതാരങ്ങളുടെ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
"25 അന്താരാഷ്ട്ര മെഡലുകൾ കൊണ്ടുവന്ന പെൺമക്കൾ ഇന്ന് തെരുവിൽ നീതിക്കായി കേഴുന്നു. രണ്ട് എഫ്.ഐ.ആറുകളിൽ 15 ഹീനമായ ലൈംഗികാരോപണങ്ങളുമായി എം.പി - പ്രധാനമന്ത്രിയുടെ 'സുരക്ഷാ കവച'ത്തിൽ സുരക്ഷിതം!" എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
പെൺമക്കളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാരാണെന്നു കൂടി രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.