തടങ്കൽപാളയം: മോദി കള്ളം പറയുന്നു; വീഡിയോ പങ്കുവെച്ച്​ രാഹുൽ

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ പട്ടികയിൽ നിന്ന്​ പുറത്താകുന്നവരെ പാർപ്പിക്കാൻ ​തടങ്കൽപാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെ രാഹുൽ ഗാന്ധി. തടങ്കൽപാളയങ്ങളെ കുറിച്ച്​ ആർ.എസ്​.എസി​​​െൻറ പ്രധാനമന്ത്രി കളളം പറയുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അസമിലെ മാറ്റിയയിലെ തടങ്കൽപാളയത്തി​​​െൻറ വീഡിയോ പങ്കുവെച്ചാണ്​ രാഹുലി​​​െൻറ ട്വീറ്റ്​. അസമിലെ തടങ്കൽപാളയത്തി​​​െൻറ മൂന്നിൽ രണ്ട്​ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ​. ഇതിനിടെയാണ്​ രാഹുലി​​​െൻറ ട്വീറ്റ്​ പുറത്ത്​ വരുന്നത്​.

46 കോടി രൂപ ചെലവിലാണ്​ അസമിലെ മാറ്റിയയിൽ തടങ്കൽപാളയം നിർമ്മിക്കുന്നത്​. ഏകദേശം 3,000 പേരെ ഇവിടെ പാർപ്പിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. 15 നിലകളുള്ള കെട്ടിടമാണ്​ പണിയുന്നത്​. ഇതിൽ 13 നിലകൾ പുരുഷൻമാർക്കും രണ്ട്​ നിലകൾ സ്​ത്രീകൾക്കുമാണുള്ളത്​. 2018ലാണ്​ തടങ്കൽപാളയം പണിയുന്നതിന്​ ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്​.

Tags:    
News Summary - Rahul Gandhi says PM Narendra Modi lying about detention centres-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.