Posted On
date_range Updated On
date_range കേന്ദ്രം വാഗ്ദാനം പാലിച്ചില്ല; അർഹതപ്പെട്ട റേഷൻ ജനങ്ങൾക്ക് ലഭിച്ചില്ലെന്ന് രാഹുൽ
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് നിരവധി പേർക്ക് അവകാശപ്പെട്ട റേഷൻ ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
എൻ.എഫ്.സി.എ നിയമം അനുസരിച്ച് റേഷന് അർഹതയുള്ളവരുടെ പട്ടിക വിപുലീകരിക്കുമെന്ന് മോദി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇതിനുള്ള നടപടികൾ ഉണ്ടായില്ല. ഇതിനാൽ ജനങ്ങൾക്ക് അവകാശപ്പെട്ട റേഷൻ ലഭിച്ചില്ല. വലിയ ദുരന്തമായി ഈ പ്രശ്നം ഇപ്പോഴും നില നിൽക്കുകയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട പത്ര വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് ഗുണകരമാവുമെന്ന് അറിയിച്ചാണ് ഭക്ഷ്യനിയമം അനുസരിച്ച് റേഷന് അർഹതയുള്ളവരുടെ പട്ടിക വിപുലീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.