റഫാൽ കരാറിലെ മാറ്റം പരീക്കർ അറിഞ്ഞിരുന്നില്ല; മോദിക്കെതിരെ വീണ്ടും രാഹുൽ

ന്യൂഡൽഹി: റഫാൽ കരാറിലെ മാറ്റം പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അറിഞ്ഞിരുന്നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പരീക്കറുടെ അറിവില്ലാതെ മോദി കരാറിൽ മാറ്റം വരുത്തുകയായിരുന്നു. പരീക്കർ ത​ന്നോട്​ ഇക്കാര്യം വെളിപ്പെടുത്തിയെന്നും രാഹുൽ പറഞ്ഞു. മനോഹർ പരീക്കറെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗോവയിലെ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തി കൂടികാഴ്​ച നടത്തിയിരുന്നു.

ഡൽഹിയിലെ ടാകോത്ര സ്​റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ രാഹുൽ ഗാന്ധി വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്​. രണ്ട്​ മുതൽ മൂന്ന്​ വരെ ബി.ജെ.പി എം.പിമാർ കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. മോദിയോട്​ റഫാൽ കരാറുമായി ബന്ധപ്പെട്ട്​ മൂന്ന്​ നാല്​ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയാറായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം, റഫാൽ കരാറുമായി ബന്ധപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്​താവന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ തള്ളി. രാഹുലുമായുള്ള കൂടികാഴ്​ചയിൽ റഫാൽ കരാറിനെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന്​ പരീക്കർ പറഞ്ഞു.

Tags:    
News Summary - Rahul gandhi on rafal deal-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.