‘കള്ളന്മാര്‍ക്കെല്ലാം പേര് മോദി’പരാമര്‍ശം; കുറ്റക്കാരനല്ലെന്ന്​ രാഹുൽ കോടതിയിൽ

സൂറത്ത്: കള്ളന്മാരുടെയെല്ലാം പേരുകളിൽ മോദി’ എന്ന പരാമർശത്തി​​െൻറ പേരിൽ മാനനഷ്​ടക്കേസ്​ നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലും ത​​െൻറ നിലപാട്​ ആവർത്തിച്ചു. സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്ന്​ കോടതിയിൽ ബോധിപ്പിച്ച രാഹുൽ ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. താൻ പറഞ്ഞതിൽ തെറ്റു തോന്നുന്നില്ലെന്നും സത്യത്തെ നിശ്ശബ്​ദമാക്കാനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 13ന്​ ലോക്‌സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ പരാമർശം നടത്തിയത്. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലി​​െൻറ പരാമർശം.

ഇതിനെതിരെ സൂറത്തിലെ ബി.ജെ.പി എം.എൽ.എ പുര്‍ണേഷ് മോദിയാണ് സൂറത്ത് കോടതിയില്‍ രാഹുലിനെതിരെ അപകീര്‍ത്തി കേസുകൊടുത്തത്​. രാഹുലി​​െൻറ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. അമിത്​ ഷാക്കെതിരായ പരാമർശത്തി​​െൻറ അഹ്​മദാബാദ്​ കോടതിയിലും രാഹുലിനെതിരെ അപകീർത്തി കേസുണ്ട്​.

Tags:    
News Summary - Rahul Gandhi Pleads Not Guilty Of Defamation Over "Thieves-Modi" Remark - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.