'ആം ആദ്​മി ആർ.എസ്​.എസ്​ തന്ത്രമാണെന്ന്​ നമുക്ക്​ അറിയാം; ഇപ്പോൾ സ്ഥാപകനേതാവ്​ തന്നെ ശരിവെച്ചിരിക്കുന്നു'

ന്യൂഡൽഹി: അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്​മി പാർട്ടിയും യു.പി.എ സർക്കാരിനെ താഴെയിറക്കാനുള്ള ആർ.എസ്​.എസ്​​​/ബി.ജെ.പി തന്ത്രമായിരുന്നെന്ന പ്രശാന്ത്​ ഭൂഷ​െൻറ ആരോപണം പങ്കുവെച്ച്​ രാഹുൽഗാന്ധി. 

നമ്മൾക്കറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ ആം ആദ്​മിയു​െട സ്ഥാപക നേതാവ്​ സ്ഥിരീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്​ പ്രശാന്ത്​ ഭൂഷ​െൻറ ആരോപണം രാഹുൽ ഗാന്ധി പങ്കുവെച്ചത്​.

അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ​ പ്രസ്ഥാനത്തിലും എ.എ.പിയുടെ രൂപീകരണ സമയത്തും പ്രശാന്ത്​ ഭൂഷൺ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന്​ പ്രശാന്ത്​ ഭൂഷണെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച്​ പുറത്താക്കിയിര​ുന്നു. കോൺഗ്രസ്​ സർക്കാരിനെ താഴെയിറക്കാനുള്ള ബി.​െജ.പി-ആർ.എസ്​.എസ്​ അജണ്ടയുടെ ഭാഗമായതിൽ കുറ്റബോധം തോന്നുന്നുവെന്ന്​ ഇന്ത്യ ട​ുഡേയിൽ രാജ്​ദീപ്​​ സർദേശായിക്ക്​ നൽകിയ അഭിമുഖത്തിൽ പ്രശാന്ത്​ ഭൂഷൺ പറഞ്ഞിരുന്നു.

ആർ.എസ്​.എസി​െൻറ ഇടപെടൽ അണ്ണാഹസാരെക്ക്​ ചിലപ്പോൾ അറിയില്ലായിരിക്കും, പക്ഷേ കെജ്​രിവാളിന്​ അത്​ അറിയാമായിരുന്നു. തനിക്ക്​ അന്നേ ചെറുസംശയം ഉണ്ടായിരുന്നു. ഇപ്പോൾ അത്​ പൂർണ ബോധ്യമായെന്നും പ്രശാന്ത്​ ഭൂഷൺ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.