Posted On
date_range Updated On
date_range സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി
ബംഗളൂരു: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ഭോപ്പാലിൽ അടിയന്തരമായി തിരിച്ചിറക്കിയത്.
ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇരുവരും. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനമാണ് ബംഗളൂരുവിൽ നടന്നത്. സഖ്യത്തിന് ഇന്ത്യ (INDIA) എന്നാണ് പേരിട്ടിരിക്കുന്നത്. സഖ്യത്തെ സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞമാസം 23ന് പട്‌നയില്‍ ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ബംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.