ന​മ്പ​ർ ‘16’ ച​ർ​ച്ച​ക്കി​ട്ട് രാ​ഹു​ൽ; എന്താണ് ഈ 16ാം ന​മ്പ​റി​ന് പി​ന്നി​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യെ സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ലാ​ക്കി ന​മ്പ​ർ 16 ച​ർ​ച്ച​ക്കി​ട്ട് രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന പ്ര​സം​ഗ​ത്തി​ൽ രാ​ഹു​ൽ നി​ര​ന്ത​രം ആ​വ​ർ​ത്തി​ച്ച 16ാം ന​മ്പ​റി​ന് പി​ന്നി​ൽ എ​ന്താ​ണെ​ന്ന് വൈ​കാ​തെ വ്യ​ക്ത​മാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി​യ രാ​ഹു​ൽ, ‘16’ എ​ന്ന ന​മ്പ​ർ എ​ഴു​തി​യ ക​ട​ലാ​സ് സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ്ര​സം​ഗി​ച്ച​ത് ഊ​ർ​ജം ന​ഷ്ട​പ്പെ​ട്ട്, ഒ​ന്നി​ലും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത പോ​ലെ​യാ​ണ്. ഞാ​ൻ തീ​യ​തി നോ​ക്കി, 16. അ​പ്പോ​ഴാ​ണ് ഞാ​ൻ ചി​ന്തി​ച്ച​ത്, ദൈ​വ​മേ, ഇ​താ​ണ് ന​മ്പ​ർ, 16. ക​ട​ങ്ക​ഥ​യു​ടെ മു​ഴു​വ​ൻ ഉ​ത്ത​ര​വും 16ാം ന​മ്പ​റി​ലാ​ണ്. എ​ല്ലാം 16 എ​ന്ന ന​മ്പ​റി​ൽ. ഇ​നി ആ​ർ​ക്കെ​ങ്കി​ലും ഞാ​ൻ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​യെ​ങ്കി​ൽ ദ​യ​വാ​യി എ​നി​ക്ക് മെ​സേ​ജ് അ​യ​ക്കൂ. ഞാ​ൻ നോ​ക്കാം എ​ന്നും രാ​ഹു​ൽ പ​റ​യു​ക​യു​ണ്ടാ​യി.

രാ​ഹു​ലി​ന്റെ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ ‘16’ (സി​ക്സ്റ്റീ​ൻ) എ​പ്സ്റ്റീ​നു​മാ​യി ഏ​റെ സാ​മ്യം തോ​ന്നു​ന്നു, അ​ല്ലേ?' എ​ന്ന് കോ​ൺ​ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക ച​ർ​ച്ച​ക്കും തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - rahul gandhi mentione number 16 in parlament many times, whats behind this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.