കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി

മാൻസ: കൊല്ലപ്പട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ വീട് സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിദ്ദുവിന്‍റെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

രാഹുൽ ഗാന്ധിയോടപ്പം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്, പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്വ, മുൻ ഉപമുഖ്യമന്ത്രി ഒ.പി സോണി എന്നവരും മൂസെവാലയുടെ വീട്ടിൽ സന്ദർശനം നടത്തി. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

മൂസെ വാല ഉൾപ്പടെ 424 വി.ഐ.പികൾക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് 29കാരനായ മൂസെ വാലയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞവർഷമാണ് മൂസെ വാല കോൺഗ്രസിൽ ചേർന്നത്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സിദ്ദു മൂസെ വാലെയുടെ കൊലപാതകം കേന്ദ്ര ഏജൻസികളായ എൻ.ഐ.എയോ സി.ബി.ഐയെയോ ഏൽപ്പിക്കമമെന്നാവശ്യപ്പെട്ട് പ്രതാപ് സിങ് ബജ്വ കത്തയച്ചിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതിലൂടെ കുടുംബത്തിന് വേഗത്തിൽ നീതി ഉറപ്പാക്കാൻ കഴിയുമെന്നും കത്തിൽ പറയുന്നു.

Tags:    
News Summary - Rahul Gandhi Meets Murdered Singer Sidhu Moose Wala's Family In Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.