കേന്ദ്ര മന്ത്രിയുടെ മകന്‍റെ കാൽതൊട്ട് വന്ദിച്ച് മുതിർന്ന ബിജെപി നേതാവ്; വീഡിയോ വൈറൽ

ഭോപ്പാൽ: ബിജെപി എം.എൽ.എയും 73കാരനുമായ ദേവേന്ദ്ര കുമാർ ജെയ്ൻ യൂണി‍യൻ മിനിസ്റ്ററും ബിജെപി എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ 31കാരനായ മകൻ മഹാര്യമാൻ സിന്ധ്യയുടെ കാൽതൊട്ടു വണങ്ങി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഒരു സ്കൂളിലെ 69-ാം നാഷണൽ ഗെയിംസ് ചടങ്ങിനിടെയാണ് സംഭവം ഉണ്ടായത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയമായും വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

തിങ്കളാഴ്ച ശിവപൂർ ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ദേവേന്ദ്ര കുമാറിന്‍റെ ജന്മദിനം കൂടിയായിരുന്നു സംഭവം നടന്ന ദിവസം. പിറന്നാൾ കേക്ക് മുറിച്ചതിനു ശേഷം 73കാരനായ ദേവേന്ദ്ര മഹാര്യമാൻ സിന്ധ്യയുടെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. പ്രായത്തിൽ ഇളയവരുടെ കാൽ തൊടാൻ പാടില്ലെന്ന് ഭരണഘടനയിലെവിടെയും എഴുതിയിട്ടില്ലല്ലോ എന്നാണ് ദേവേന്ദ്ര വിവാദങ്ങൾക്ക് വിശദീകരണമായി പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് മഹാര്യമാൻ സിന്ധ്യയോ ബിജെപി നേതൃത്വമോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 

Tags:    
News Summary - BJP Leader, 73, Touches Feet Of Jyotiraditya Scindia's 31-Year-Old Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.