രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരെ കാണും

ന്യൂഡൽഹി: ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച വ ൈകീട്ട് കൂടിക്കാഴ്ച നടത്തും. അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക് തയാറാകുന്നത്.

പാർട്ടിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനമെന്തെന്ന അനിശ്ചിതാവസ്ഥയും കോൺഗ്രസ് നേതാക്കളുടെ രാജിയും തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവർ പങ്കെടുക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടി പ്രത്യേകം ചർച്ചയായേക്കും.

മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചത്. മുതിർന്ന നേതാക്കളായ കമൽനാഥും അശോക് ഗെഹ്ലോട്ടും മക്കൾക്ക് വേണ്ടി മാത്രമാണ് പ്രചാരണം നടത്തിയതെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്നും രാഹുൽ വിമർശിച്ചിരുന്നു.

രാഹുലിന്‍റെ രാജി തീരുമാനം അംഗീകരിക്കാത്ത കോൺഗ്രസ് പ്രവർത്തക സമിതി അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, രാജി തീരുമാനത്തിൽ മാറ്റമില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

Tags:    
News Summary - rahul gandhi to meet congres chief ministers today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.