ഹലോ ഡോക്​ടർ; കോവിഡ്​ രോഗികൾക്ക്​ ഹെൽപ്​ ലൈനുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ്​ രോഗികൾക്കായി മെഡിക്കൽ ഉപദേശക ഹൈൽപ്​ ലൈൻ തുടങ്ങി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ്​ രാഹുൽ ഹെൽപ്​ ലൈൻ തുടങ്ങിയ കാര്യം അറിയിച്ചത്​. കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്​ രാഹുൽ ഗാന്ധിയുടെ നടപടി.

ഇന്ത്യ ഒരുമിച്ച്​ സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്​. ഹലോ ഡോക്​ടർ എന്ന പേരിൽ മെഡിക്കൽ അഡ്വൈസറി ഹൈൽപ്​ ലൈനിന്​ തുടക്കം കുറിക്കുകയാണ്​. സഹായം വേണ്ടവർ +919983836838 എന്ന നമ്പറിൽ വിളിക്കണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഡോക്​ടർമാരോട്​ എ.ഐ.സി.സിയുടെ ഹലോ ഡോക്​റി​െൻറ ഭാഗമാവാൻ അഭ്യർഥിക്കുകയാണ്​. കോവിഡ്​ രോഗികൾ വിളിക്കു​േമ്പാൾ ഡോക്​ടർമാർക്ക്​ വിലപ്പെട്ട അറിവുകൾ പങ്കു​വെക്കാൻ കഴിയും. സമാനതകളില്ലാത്ത ഈ ആരോഗ്യപ്രതിസന്ധിയിൽ പരസ്​പരം പിന്തുണക്കുകയും പ്രത്യാശ നൽകുകയുമാണ്​ വേണ്ടത്​. നിങ്ങളൊരു ഡോക്​ടറാണ്​ ദയവായി ഹലോ ഡോക്​ടറിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ രാഹുൽ ഗാന്ധി അഭ്യർഥിച്ചു. 

Tags:    
News Summary - Rahul Gandhi launches 'Hello Doctor' medical helpline for Covid patients, appeals to doctors to join force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.